Crime
വീണയെ വീണ്ടും ചോദ്യം ചെയ്യും: പിടിച്ചെടുത്ത മൊബൈൽ ഫോൺ പരിശോധിക്കും
കൊച്ചി : സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ 18.36 കോടി രൂപ അടങ്ങുന്ന അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന് എൻഫോഴ്സ്മെന്റ് വൃത്തങ്ങള്‍. നിക്ഷേപങ്ങള്‍, ബാങ്ക് നിക്ഷേപങ്ങൾ, ഡിജിറ്റൽ ഉപകരണങ്ങൾ, അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയ റെയ്ഡിൽ കണ്ടെത്തിയതിൽ ഉള്‍പ്പെടും. അതേ സമയം, ആരുടെ ഏതൊക്കെ വിധത്തിലുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത് എന്ന് ഇ.ഡി വ്യക്തമാക്കിയിട്ടില്ല. 242 അക്കൗണ്ടുകൾ മരവിപ്പിച്ചു എന്നാണ് വിവരം. ഇതിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ സ്വകാര്യ ബാങ്കിലെ അക്കൗണ്ട്, സിഎംആർഎല്ലുമായി ബന്ധപ്പെട്ട ചില അക്കൗണ്ടുകൾ എന്നിവ മരവിപ്പിച്ചതിൽ ഉൾപ്പെടും എന്നാണ് വിവരം. വീണയുടെ സാകാര്യ മൊബൈൽ ഫോൺ ഉൾപ്പെടെ പിടിച്ചെടുത്തിട്ടുണ്ട് . ഇവ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും . ഇന്നലെ വീണയെ ചോദ്യം ചെയ്തെങ്കിലും അവർ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താതതിനാൽ അടുത്ത ദിവസം തന്നെ നോട്ടീസ് അയച്ചു വിളിപ്പിക്കുമെന്നാണ് വിവരം.
