Connect with us

KERALA

കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര ജൂൺ 15 മുതലെന്ന് മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര ജൂൺ 15 മുതൽ. ആദ്യം ഓര്‍ഡിനറി ബസുകളിലായിരിക്കും പദ്ധതി നടപ്പിലാക്കുക. പ്രിയദര്‍ശിനി എന്ന പേരിലായിരിക്കും പദ്ധതി അറിയപ്പെടുക. സൗജന്യ യാത്രക്ക് പ്രായഭേദ വരുമാനമില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കെഎസ്ആര്‍ടിസിയിൽ വരുമാനം വര്‍ധിപ്പിക്കാൻ വിവിധ മാര്‍ഗങ്ങൾ തേടണം. ഇതിന്‍റെ അടുത്തഘട്ടത്തിലേക്ക് കടക്കാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്. നിലവിൽ സ്വകാര്യ ബസുകൾ വാടകക്ക് എടുക്കാൻ ഉദ്ദേശിക്കുന്നില്ല. മലബാർ മേഖലയിലേക്ക് കൂടുതൽ ബസുകൾ അനുവദിക്കുന്നത് പഠിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading