KERALA
ഭൂപരിഷ്കരണം 2’; ഭൂനിയമങ്ങൾ മാറും
,
തിരുവനന്തപുരം:യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നിയമസഭയിൽ പുരോഗമിക്കുന്നു. ധവളപത്രത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. 5 വർഷം സംസ്ഥാനത്ത് നടപ്പാക്കുന്ന വികസനങ്ങളുടെ ദിശാസൂചികയായിരിക്കും യുഡിഎഫ് സർക്കാരിന്റെ ബജറ്റെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തമായ ജനവിധിയോടെ അധികാരത്തിൽ എത്തിയ സർക്കാർ. പുതുയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞബദ്ധമെന്നും സതീശൻ. സംസ്ഥാനം നേരിടുന്നത് വലിയ സാമ്പത്തിക വെല്ലുവിളിയാണെന്നും കേന്ദ്ര വിഹിതത്തിലും കുറവ് വന്നെന്നും ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി.
ഭൂനിയമം പൊളിച്ചെഴുതും.
വായനാദിനത്തിലാണ് വി.ഡി. സതീശന്റെ കന്നി ബജറ്റ്. ബജറ്റിലെ പ്രധാന ഭാഗങ്ങൾ എഴുതിയത് മുഖ്യമന്ത്രി തന്നെയാണെന്നാണു വിവരം. രാവിലെ 9 മണിക്കാണ് ബജറ്റ് അവതരണം തുടങ്ങിയത്. എംഎൽഎമാർക്കും മന്ത്രിമാർക്കും ഹസ്തദാനം നൽകി മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ആലിംഗനം ചെയ്ത് ഇരിപ്പിടത്തിലേക്കു പ്രവേശിക്കുകയായിരുന്നു
മത്സ്യത്തൊഴിലാളികൾക്ക് നൽകി വരുന്ന മണ്ണെണ്ണ സബ്സിഡി 75 രൂപയായി വർധിപ്പിച്ചു. മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ഭവന പദ്ധതി. പട്ടയം ലഭിച്ചിട്ടില്ലാത്ത എല്ലാ തീരദേശവാസികൾക്കും പട്ടയം. മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്ത ദിവസങ്ങളിൽ സർക്കാർ വേതനം ലഭ്യമാക്കും.
