Connect with us

KERALA

ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഓരോ കുടുംബത്തിനും 25 ലക്ഷത്തിന്‍റെ പരിരക്ഷ

Published

on

തിരുവന്തപുരം : സംസ്ഥാന ബജറ്റിൽ സുപ്രധാന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി ഡി സതീശൻ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഓരോ കുടുംബത്തിനും 25 ലക്ഷത്തിന്‍റെ പരിരക്ഷ ലഭിക്കും. കെഎസ്ആര്‍ടിസിയിൽ സ്ത്രീകളുടെ സൌജന്യയാത്ര പദ്ധതി പ്രിയദര്‍ശിനിക്കായി 600 കോടി വകയിരുത്തും. അതുപോലെ തന്നെ ജെൻസികള്‍ക്കായി സ്റ്റാര്‍ട്ട് അപ് പദ്ധതിക്കും തുടക്കം

തീരമേഖലയ്ക്ക് കരുതൽ
തീരമേഖലയ്ക്ക് കരുതലാകുന്ന പദ്ധതികളും ബജറ്റിൽ. മത്സ്യത്തൊഴിലാളികള്‍ക്ക് ഭവനപദ്ധതി. മണ്ണെണ്ണ സബ്സിഡി കൂട്ടി. മുതലപ്പൊഴി ഹാര്‍ബറിലെ അശാസ്ത്രീയ നിര്‍മാണം പരിഹരിക്കും, പട്ടയമില്ലാത്ത തീരദേശവാസികള്‍ക്ക് പട്ടയം നൽകും. 
സിദ്ധാര്‍ത്ഥിന്‍റെ പേരിൽ ആന്റി റാഗിങ്ങ് പദ്ധതി
പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനെ തുടര്‍ന്ന് മരിച്ച വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്‍റെ പേരിൽ റാഗിങ്ങ് തടയാനുള്ള പദ്ധതി. 

മനുഷ്യ മൃഗ സംഘര്‍ഷം
മനുഷ്യ മൃഗ സംഘര്‍ഷം ലഘൂകരിക്കാൻ ആധുനിക സാങ്കേതിക വിദ്യ സജ്ജമാക്കും. ഇതിനായി 192 കോടി വകയിരുത്തും

കോഴിക്കോട് കള്‍ച്ചറൽ പാര്‍ക്ക്
കോഴിക്കോട് എംടി വാസുദേവൻ നായരുടെ പേരിൽ കള്‍ച്ചറൽ പാര്‍ക്ക്. 

ജെൻസികൾക്കായി സ്റ്റാർട്ട് അപ്
 ബജറ്റിൽ ജെൻസികൾക്കായി സ്റ്റാർട്ട് അപ് പദ്ധതി. ഇതിനായി 50 കോടി വകയിരുത്തും

കര്‍ഷകര്‍ക്ക് കൈത്താങ്ങ്
കര്‍ഷകര്‍ക്ക് കൈത്താങ്ങായി പദ്ധതികള്‍. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. ക്ഷീരവികസനത്തിനായി 102 കോടി വകയിരുത്തും. യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതി നടപ്പാക്കും. 3 വർഷത്തിനുള്ളിൽ പ്രതിദിന പാല് ഉൽപദാനം 1 കോടി ലിറ്ററാക്കി ഉയർത്തും. 

Continue Reading