Connect with us

KERALA

ഇഡി കെട്ടിപ്പൊക്കിയ കഥകൾ ചീട്ടു കൊട്ടാരം പോലെ തകരുകയാണെന്നു  ശിവൻകുട്ടി

Published

on

തിരുവനന്തപുരം: പിണറായി വിജയനും റിയാസിനുമെതിരെയുള്ള ഇഡി അന്വേഷണത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് വി ശിവൻകുട്ടി. ഇഡി കെട്ടിപ്പൊക്കിയ കഥകൾ ചീട്ടു കൊട്ടാരം പോലെ തകരുകയാണെന്നും തെളിവുകൾ ഇല്ലെന്ന് സമൂഹത്തിനും ബോധ്യപ്പെട്ടെന്നും ശിവൻകുട്ടി പറഞ്ഞു. സുപ്രീംകോടതി വരെ എടുത്തു കളഞ്ഞ കേസാണ്. രാഷ്ട്രീയപ്രേരിതമാണ് എന്നത് വ്യക്തമാണ്. കള്ളക്കേസിൽ കുടുക്കി കള്ളപ്രചാരണം നടത്തുകയാണ്. അത് അംഗീകരിക്കില്ല. ഭീഷണിപ്പെടുത്തേണ്ട കാര്യമില്ല. രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും ഇഡിയുടെ കള്ളത്തരങ്ങൾ തുറന്നുകാണിക്കും വി ശിവൻകുട്ടി പറഞ്ഞു.

എംഎ ബേബി മലയാളം മനോരമയ്ക്ക് നൽകിയ ലേഖനം- പാർട്ടിയുടെ നയം ജനറൽ സെക്രട്ടറിയാണ് കാര്യങ്ങൾ പറയുന്നത്. ജയവും തോൽവിയും സാധാരണ ഉണ്ടാകാറുള്ളത്. തോൽവിയുടെയും ജയത്തിന്റെയും ആഴം പരിശോധിച്ചു കാര്യങ്ങൾ പരിശോധിക്കുന്ന രീതിയാണ് സിപിഐഎമ്മിനുള്ളത്. തോൽവി ഉണ്ടാകില്ല എന്ന് കരുതിയവരാണ് ഞങ്ങൾ. അപ്പോൾ എന്തുകൊണ്ട് തോൽവി ഉണ്ടായി എന്നത് പരിശോധിക്കുമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു

Continue Reading