Connect with us

KERALA

പ്രതിപക്ഷം വിദേശയാത്ര നടത്തിയതു പോലെയല്ല തങ്ങൾ പോയത് : വിവാദമാക്കേണ്ട കാര‍്യമില്ലെന്നു മന്ത്രി ഒ ജെ ജനീഷ്

Published

on

തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തി മാസങ്ങൾ പിന്നിടുമ്പോൾ തന്നെ വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാർ വിദേശ യാത്രകൾ നടത്തിയത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കായിക മന്ത്രി ഒ.ജെ. ജനീഷ്. തന്‍റെ പ്രായം 37 വയസാണെന്നും തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

സർക്കാർ‌ ചെലവിലായിരുന്നില്ല തന്‍റെ യാത്രയെന്നും പ്രതിപക്ഷം വിദേശയാത്ര നടത്തിയതു പോലെയല്ല തങ്ങൾ പോയതെന്നും വിവാദമാക്കേണ്ട കാര‍്യമില്ലെന്നും മന്ത്രി വ‍്യക്തമാക്കി. മന്ത്രിമാർക്ക് അവരുടേതായ സ്വകാര‍്യ നിമിഷങ്ങൾ പങ്കിടാൻ പാടില്ലെയെന്നും ഇത് ഏത് കാലമാണെന്നും മന്ത്രി ചോദിച്ചു.

കുടുംബസമേതമായിരുന്നു മന്ത്രി ഒമാനിലേക്ക് യാത്ര നടത്തിയത്. അതേസമ‍യം, ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തല കുടുംബത്തോടൊപ്പം അമെരിക്ക സന്ദർശിച്ചിരുന്നു. ഔദ‍്യോഗിക ആവശ‍്യങ്ങൾക്കായി പി.സി. വിഷ്ണുനാഥും യുഎഇ സന്ദർശനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം കെ.എം. ഷാജിയും കുടുംബവും യൂറോപ‍്യൻ പര‍്യടനത്തിനായി യാത്ര ആരംഭിച്ചിരുന്നു.”

Continue Reading