Connect with us

KERALA

പിണക്കം മാറ്റി മുഖ്യമന്ത്രി വി.ഡി.സതീശൻ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തേക്ക്

Published

on

ചങ്ങനാശേരി : മുഖ്യമന്ത്രി വി.ഡി.സതീശൻ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തേക്ക് എത്തുന്നു. സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 150–ാം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യാനാണു മുഖ്യമന്ത്രി എത്തുക. 2027 ജനുവരി ഒന്നിനും രണ്ടിനുമാണു പെരുന്നയിൽ മന്നം ജയന്തി ആഘോഷം. 2നു നടക്കുന്ന ജയന്തിദിന സമ്മേളനമാണു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക. ഒന്നാം തീയതി അഖിലകേരള നായർ പ്രതിനിധി സമ്മേളനം നടക്കും.

മുഖ്യമന്ത്രിയായശേഷം സതീശൻ ആദ്യമായാണ് എൻഎസ്എസ് ആസ്ഥാനത്തേക്ക് എത്തുന്നത്. മന്ത്രി കെ.മുരളീധരനും സമ്മേളനത്തിൽ അതിഥിയായി പങ്കെടുക്കും. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി ഉണ്ടായിരുന്ന പിണക്കങ്ങളുടെ മഞ്ഞുരുക്കം കൂടിയായാണു മുഖ്യമന്ത്രിയുടെ വരവിനെ വിലയിരുത്തുന്നത്. ഇരുവരുടെയും കൂടിക്കാഴ്ചയും പ്രസംഗവും രാഷ്ട്രീയകേരളം ഏറെ ഉറ്റുനോക്കുന്നതാകും. അ‍ഞ്ചുവർഷം മുൻപാണ് ഏറ്റവുമൊടുവിൽ സതീശൻ പെരുന്നയിലെത്തിയത്.

മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻഎസ്എസ് നേതൃത്വം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മന്നത്ത് പത്മനാഭന്റെ 150–ാം ജയന്തി പ്രൗഢഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണു നേതൃത്വം

Continue Reading