HEALTH
പ്രാണവായുവിനായി കൊവിഡ് രോഗികള്‍ നെട്ടോട്ടം പായുമ്പോള്‍ ഡല്‍ഹിയിലെ ഒരു വീട്ടില്‍ നിന്ന് കണ്ടെത്തിയത് 48 ഓളം ഓക്‌സിജന്‍ സിലിണ്ടറുകൾ

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് പ്രാണവായുവിനായി കൊവിഡ് രോഗികള്‍ നെട്ടോട്ടം പായുമ്പോള്‍ ഡല്‍ഹിയിലെ ഒരു വീട്ടില്‍ നിന്ന് കണ്ടെത്തിയത് 48 ഓളം ഓക്‌സിജന്‍ സിലിണ്ടറുകള്‍. ഡല്‍ഹി പോലീസ് നടത്തിയ റെയ്ഡിലാണ് ഇത്രയേറെ ഓക്‌സിജന്‍ സിലിണ്ടറുകളുടെ ശേഖരം കണ്ടെത്തിയത്.
32 വലിയ ഓക്‌സിജന്‍ സിലിണ്ടറുകളും, 16 ചെറിയ സിലിണ്ടറുകളുമാണ് കണ്ടെത്തിയതെന്ന് ഡല്‍ഹി പോലീസ് അറിയിക്കുന്നു. ദസ്രത്ത് പുരിയിലെ വീട്ടില്‍ നിന്നാണ് സിലിണ്ടറുകള്‍ കണ്ടെത്തിയത്. ഇയാള്‍ ചെറിയ സിലിണ്ടറുകള്‍ 12,500 രൂപക്ക് ആവശ്യക്കാര്‍ക്ക് വില്‍ക്കുകയായിരുന്നുവെന്നാണ് വിവരം.
കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം അതീവഗുരുതര സാഹചര്യം നേരിടുമ്പോഴാണ് ഇത്തരത്തിലുള്ള ചൂഷണങ്ങളും നടത്തി വരുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിക്കുന്നു.