Connect with us

Uncategorized

ടൗട്ടെക്ക് പിന്നാലെ യാസ് വരുന്നു. അടുത്ത ആഴ്ച മഴ കനക്കും

Published

on


കോഴിക്കോട്: ടൗട്ടെ ചുഴലിക്കാറ്റിന്റെ ദുരിതം തീരും മുന്‍പേ യാസ് വരുന്നു, മഴ അടുത്തയാഴ്ച വീണ്ടും കനക്കുമെന്നു കാലാവസ്ഥാ നിരീക്ഷകര്‍. അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിലെത്തിയിട്ടും തീരത്തിന്റെ ആശങ്ക ഒഴിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികള്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ കടലില്‍ പോകരുതെന്നാണു നിര്‍ദേശം.
ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തീരദേശ വാസികള്‍ ജാഗ്രതയോടെ ഇരിക്കണം. ടൗട്ടെയ്ക്കു പിറകെ 23ന് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപംകൊള്ളാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.
ഇതു തൊട്ടടുത്ത ദിവസം തീവ്ര ന്യൂനമര്‍ദമാകും. ചുഴലിക്കാറ്റായി മാറിയാല്‍ ‘യാസ്’ എന്ന പേരിലാവും അറിയപ്പെടുക. യാസ് രൂപപ്പെട്ടാല്‍ തെക്കന്‍ കേരളത്തില്‍ 25 മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. തൊട്ടടുത്ത ദിവസം മുതല്‍ മഴ വടക്കന്‍ കേരളത്തിലേക്കും കര്‍ണാടകയിലേക്കും വ്യാപിക്കുമെന്നാണു കണക്കുകൂട്ടല്‍.

Continue Reading