Connect with us

Crime

സുശാ ന്ത് സിങ്ങ് രാജ് പുത്തിന്റെ മരണം. ശ്രദ്ധ കപൂറിനെയും സാറ അലി ഖാനെയും ഉടൻ ചോദ്യം ചെയ്യും

Published

on


മുംബൈ: ബോളിവുഡിലെ മയക്കുമരുന്ന് വേരുകൾ തേടിയുള്ള അന്വേഷണം മുൻനിര താരങ്ങളിലേക്കും. നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന മയക്കുമരുന്ന് കേസിൽ നടിമാരായ ശ്രദ്ധ കപൂറിനെയും സാറ അലി ഖാനെയും ഈയാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. സെപ്റ്റംബർ ഒമ്പതിന് അറസ്റ്റിലായ റിയ ചക്രബർത്തി ശ്രദ്ധ കപൂറിന്റെയും സാറ അലി ഖാന്റെയും പേരുകൾ വെളിപ്പെടുത്തിയതായാണ് വിവരം. ഇരുവർക്കും നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഈ ആഴ്ച തന്നെ ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചേക്കുമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

കേസിൽ ഇതുവരെ പത്തോളം പേർ അറസ്റ്റിലായിട്ടുണ്ട്. സുശാന്ത് സിങ്ങിനൊപ്പം റിയ നിരവധി പാർട്ടികളിൽ പങ്കെടുത്തതായാണ് എൻസിബി കണ്ടെത്തൽ. സാറ അലി ഖാനും ശ്രദ്ധ കപൂറും ഈ പാർട്ടികളിൽ പങ്കെടുത്തെന്ന വിവരം എൻസിബിക്ക് ലഭിച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഈ പാർട്ടികളിൽ ലഹരി ഉപയോഗം നടന്നിട്ടുണ്ടോയെന്നാണ് എൻസിബി അന്വേഷിക്കുന്നത്. മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനുശേഷമാണ് റിയയെ എൻസിബി അറസ്റ്റ് ചെയ്യുന്നത്. സുശാന്തിന് ലഹരി എത്തിച്ചിരുന്നതായി വെളിപ്പെടുത്തിയതിനെ തുടർന്നാണ് അറസ്റ്റ്. റിയയുടെ സഹോദരൻ ഷൗവിക് ചക്രബർത്തിയെയും സുശാന്തിന്റെ മാനേജറേയും പാചകക്കാരനേയും മയക്കുമരുന്ന് വിതരണക്കാരെയും നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Continue Reading