Connect with us

Crime

ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കുന്നത് പൂര്‍ണ്ണമായും വിലക്കിയിട്ടില്ലെന്ന് കോടതി

Published

on

ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ പ്രതികളായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കുന്നത് പൂര്‍ണ്ണമായും വിലക്കിയിട്ടില്ലെന്ന് സുപ്രീം കോടതി. രാഷ്ട്രീയ പകപോക്കലിനായി കെട്ടിച്ചമച്ച കേസുകള്‍ പിന്‍വലിക്കാം. പക്ഷേ, അത്തരം കേസുകളാണെന്നും പിന്‍വലിക്കുന്നതില്‍ മതിയായ കാരണമുണ്ടെന്നും ഹൈക്കോടതിയെ ബോധ്യപ്പെടുത്തണമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്‍.വി രമണ ചൂണ്ടിക്കാട്ടി.ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ ഹൈക്കോടതി അനുമതിയോടെ മാത്രമേ പിന്‍വലിക്കാവൂവെന്ന് കഴിഞ്ഞ ദിവസം പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു.അതിനിടെ, രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ കോടതി സി.ബി.ഐയ്ക്കും എന്‍ഫോഴ്സ്മെന്റിനും വിമര്‍ശനം ഉന്നയിച്ചു. പത്ത് വര്‍ഷമൊക്കെ കേസുകള്‍ വലിച്ചുനീട്ടുന്നത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഇക്കാര്യത്തില്‍ രണ്ട് ഏജന്‍സികളും വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

Continue Reading