Connect with us

KERALA

മന്ത്രി വി. എന്‍ വാസവനെതിരെ സമസ്ത രംഗത്ത്

Published

on


കോഴിക്കോട്: മന്ത്രി വി. എന്‍ വാസവനെതിരെ സമസ്ത. വിദ്വേഷ പ്രചാരകന് മന്ത്രി ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി യെന്ന് സമസ്ത മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

എസ്.വൈ.എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയാണ് ലേഖനമെഴുതിയത്. ഇരയെ ആശ്വസപ്പിക്കുന്നതിന് പകരം മന്ത്രി വേട്ടക്കാരന് സിന്ദാബാദ് വിളിക്കുകയാണ്. മന്ത്രിയുടെ നടപടി സര്‍ക്കാര്‍ നിലപാടാണോ എന്ന് വ്യക്തമാക്കണം. ഒരു സമുദായത്തെ അതിക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതെ അരമനകള്‍ കയറിയിറങ്ങുന്നത് അപമാനകരമാണ്. കേവല രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.

നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായിരിക്കെ പാലാ ബിഷപ്പിനെ മന്ത്രി വി.എസ് വാസവന്‍ ബിഷപ്പ് ഹൗസിലെത്തി സന്ദര്‍ശിച്ചിരുന്നു. വിവാദം ചര്‍ച്ചയായില്ലെന്നും സൗഹൃദ കൂടിക്കാഴ്ചയായിരുന്നുവെന്നുമായിരുന്നു മന്ത്രി പ്രതികരിച്ചത്.

Continue Reading