Connect with us

KERALA

കേരള ലോട്ടറിയുടെ ഓണം ബമ്പർ ഒന്നാം സമ്മാനമായ 12 കോടി TE 645465 നമ്പറിന്

Published

on


തിരുവനന്തപുരം: കേരള ലോട്ടറിയുടെ ഓണം ബമ്പർ നറുക്കെടുത്തു. ഒന്നാം സമ്മാനമായ 12 കോടി TE 645465 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി സബ് ഓഫീസിന് കീഴിൽ ഉള്ള ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയിലാണ്. ഏജന്റ് മുരുകേഷ് തേവർ വിറ്റ ടിക്കറ്റിന്റെ ഉടമ ആരാണെന്ന് കണ്ടെത്താനായിട്ടില്ല.

12 കോടി രൂപയിൽ 10 ശതമാനം ഏജന്റ് പ്രൈസും കമ്മിഷനും, ആദായ നികുതിയും കിഴിച്ച് 7.39 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.

രണ്ടാം സമ്മാനമായ ഒരു കോടി രൂപ TE 177852, TA-945778, TC- 537460, TD- 642007, TB- 265947 എന്നീ നമ്പറിലുള്ള ടിക്കറ്റുകൾക്കും ലഭിക്കും.

ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന പരമാവധി ടിക്കറ്റുകളും അച്ചടിച്ചു എന്നതാണ് ഇത്തവണത്തെ ഓണം ബമ്പറിന്റെ പ്രത്യേകത. 54 ലക്ഷം ടിക്കറ്റുകൾ ആകെ വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 44 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.

Continue Reading