Connect with us

Crime

മോ​ൻ​സ​ൺ മാ​വു​ങ്ക​ലു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ ലോ​ക്നാ​ഥ് ബെ​ഹ്റ അ​വ​ധി​യി​ൽ

Published

on

കൊ​ച്ചി: മോ​ൻ​സ​ൺ മാ​വു​ങ്ക​ലു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ കൊ​ച്ചി മെ​ട്രോ എം​ഡി ലോ​ക്നാ​ഥ് ബെ​ഹ്റ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചു. ഭാ​ര്യ​യു​ടെ ചി​കി​ത്സാ​ർ​ഥ​മാ​ണ് അ​വ​ധി​യെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.മോ​ൻ​സ​ൺ മാ​വു​ങ്ക​ലു​മാ​യി ബെ​ഹ്റ​യ്ക്ക് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും വാ​ർ​ത്ത​ക​ളും പു​റ​ത്തു​വ​ന്നി​രു​ന്നു.

മോ​ൻ​സ​ന്‍റെ വീ​ടു​ക​ൾ​ക്ക് സു​ര​ക്ഷ ന​ൽ​കി​യ​ത് ബെ​ഹ്‌​റ ഡി​ജി​പി​യാ​യി​രു​ന്ന​പ്പോ​ൾ ന​ൽ​കി​യ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു. കൊ​ച്ചി, ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് ക​ത്തി​ലൂ​ടെ​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഇ​തി​ന്‍റെ പ​ക​ർ​പ്പു​ക​ളും പു​റ​ത്തു​വ​ന്നി​രു​ന്നു.മോ​ൻ​സ​നെതിരേ ഇ​ന്‍റ​ലി​ജ​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ നി​ർ​ദേ​ശി​ച്ച​തും അ​തു​വ​ഴി അ​യാ​ൾ ത​ട്ടി​പ്പു​കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തും ബെ​ഹ്റ തന്നെയാണ്.

മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​ന്‍റെ പു​രാ​വ​സ്തു ശേ​ഖ​രം കാ​ണാ​ൻ ക​ലൂ​രി​ലെ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ അ​വി​ടു​ത്തെ സിം​ഹാ​സ​ന​ത്തി​ൽ എ​ഡി​ജി​പി മ​നോ​ജ് ഏ​ബ്ര​ഹാ​മി​നൊ​പ്പം ഇ​രു​ന്ന് ഫോ​ട്ടോ​യെ​ടു​ത്ത​താ​ണ് ബെ​ഹ്റ​യ്ക്കു വി​ന​യാ​യി മാ​റി​യ​ത്.

Continue Reading