Connect with us

Crime

മോന്‍സന്‍ മാവുങ്കലിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ കാലി. 100 രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചെ​ന്ന് പ​റ​ഞ്ഞ​ത് കളവ്

Published

on


കൊച്ചി: മോന്‍സന്‍ മാവുങ്കലിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ കാലിയെന്ന് സൂചന. തനിക്ക് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണുള്ളതെന്നും, അക്കൗണ്ടില്‍ 176 രൂപ മാത്രമേ ഉള്ളൂ എന്നും മോന്‍സന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. മകളുടെ കല്യാണ ആവശ്യങ്ങള്‍ക്കായി സുഹൃത്തായ ജോര്‍ജില്‍ നിന്നും മൂന്നുലക്ഷം രൂപ കടംവാങ്ങിയെന്നും മോന്‍സന്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം മോ​ൻ​സ​ൻ മാ​വു​ങ്ക​ലി​ന് പാ​സ്പോ​ർ​ട്ടി​ല്ലെ​ന്നും  ക്രൈം​ബ്രാ​ഞ്ച് അറിയിച്ചു. പ്ര​വാ​സി സം​ഘ​ട​ന ര​ക്ഷാ​ധി​കാ​രി​യാ​യ​ത് പാ​സ്പോ​ർ​ട്ടി​ല്ലാ​തെ​യാ​ണ്. ഇ​ന്ത്യ​യ്ക്ക് പു​റ​ത്തേ​ക്ക് ഇ​തു​വ​രെ സ​ഞ്ച​രി​ച്ചി​ട്ടി​ല്ല.100 രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചെ​ന്ന് പ​റ​ഞ്ഞ​ത് വെ​റു​തെ​യാ​ണെ​ന്നും മോ​ൻ​സ​ൻ ക്രൈം​ബ്രാ​ഞ്ചി​ന് മൊ​ഴി ന​ൽ​കി. പു​രാ​വ​സ്തു​വെ​ന്ന് പ​റ​ഞ്ഞ് ക​ള്ള​ത്ത​ര​ത്തി​ൽ ഉ​ണ്ടാ​ക്കി​യെ​ടു​ത്ത​താ​ണ് ഓ​രോ സാ​ധ​ന​ങ്ങ​ളെ​ന്നും മോ​ൻ​സ​ൻ പ​റ​ഞ്ഞു. ഇ​തി​ലും വ​ലി​യ ക​ള്ളം പ​റ​യു​ന്ന രാ​ഷ്ട്രീ​യ​ക്കാ​ർ​ക്കെ​തി​രേ എ​ന്തു​കൊ​ണ്ട് കേ​സെ​ടു​ക്കു​ന്നി​ല്ലെ​ന്നും മോ​ൻ​സ​ൺ ക്രൈം​ബ്രാ​ഞ്ചി​നോ​ട് ചോ​ദി​ച്ചു. അ​തേ​സ​മ​യം ത​ട്ടി​പ്പ് കേ​സി​ൽ മോ​ൻ​സ​നെ​തി​രേ ക്രൈം​ബ്രാ​ഞ്ച് കൂ​ടു​ത​ൽ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ചു. പു​രാ​വ​സ്തു​ക്ക​ൾ വ്യാ​ജ​മെ​ങ്കി​ൽ വ​ഞ്ച​നാ​ക്കു​റ്റ​ത്തി​നും കേ​സെ​ടു​ക്കും. വ്യാ​ജ ചി​കി​ത്സ​യ്ക്ക് പ​രാ​തി ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ നി​ല​വി​ൽ കേ​സെ​ടു​ക്കാ​നാ​കി​ല്ലെ​ന്നും ക്രൈം​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കി.ജീവനക്കാര്‍ക്ക് ആറു മാസമായി ശമ്പളം നല്‍കിയിട്ടില്ലെന്നും മോന്‍സന്‍ പൊലീസിനോട് പറഞ്ഞു. അതേസമയം മോന്‍സന്‍റെ കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ട് രേഖകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഭാര്യയുടേയും മക്കളുടേയും ബാങ്ക് രേഖകളാണ് പിടിച്ചെടുത്തത്. ഇവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. അതിനിടെ, മോന്‍സന്‍ നാലു കോടി രൂപ വാങ്ങിയതിന് തെളിവുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. വാങ്ങിയതിലേറെയും പണമായിട്ടാണ്. സഹായികളുടെ അക്കൗണ്ടുകളിലും നിക്ഷേപിച്ചു.സഹായികളുടെ ബാങ്ക് അക്കൗണ്ടുകളും കൂടി പരിശോധിക്കാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം. മോന്‍സന്‍റെ ശബ്ദംസാംപിളുകള്‍ പരിശോധിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. പുറത്തുവന്ന ഓഡിയോ ക്ലിപ്പുകളിലുള്ളത് മോന്‍സന്‍റെ ശബ്ദം തന്നെയാണോ എന്ന് സ്ഥിരീകരിക്കാനാണിത്. ചിത്രാഞ്ജലി സ്റ്റുഡിയോയിലാകും ശബ്ദം പരിശോധിക്കുക. ഇന്നലെ ഡിജിപി അനിൽകാന്ത്, എഡിജിപിമാരായ ശ്രീജിത്ത്, മനോജ് എബ്രഹാം എന്നിവരുമായി കേസ് അന്വേഷണപുരോ​ഗതി വിലയിരുത്തി.

Continue Reading