Connect with us

Crime

കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറും മോന്‍സണ്‍ മാവുങ്കലിന്റെ പക്കല്‍

Published

on

കൊച്ചി :ബോളിവുഡ് നടി കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറും തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ പക്കല്‍. പോര്‍ഷെ ബോക്സ്റ്റര്‍ കാര്‍ ഒരു വര്‍ഷമായി ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ കോംപൗണ്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിനേത്തുടര്‍ന്നാണ് കാര്‍ പൊലീസ് പിടിച്ചെടുത്തത്. മോണ്‍സണ്‍ മാവുങ്കല്‍ വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കിയില്ലെന്നും പൊലീസ് വ്യക്തമാക്കി. കരീന കപൂറിന്റെ മുംബൈയിലുള്ള വിലാസത്തിലാണ് കാറിന്റെ രജിസ്‌ട്രേഷന്‍. 2007 ല്‍ മുംബൈയില്‍ രജിസ്റ്റര്‍ ചെയ്തതാണ് വാഹനം. ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിനേത്തുടര്‍ന്ന് ഇരുപതോളം കാറുകളാണ് മോണ്‍സണിന്റെ പക്കല്‍നിന്ന് പൊലീസ് പിടിച്ചെടുത്തത്. അതില്‍ ഒരു കാറാണ് കരീന കപൂറിന്റെ പേരിലുള്ള രജിസ്ട്രേഷനില്‍ ഇപ്പോഴും തുടരുന്നത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ഈ കാറിന്റെ രജിസ്ട്രേഷന്‍ ഇത് വരെ മാറ്റാത്തത് സംബന്ധിച്ചും വാഹനം മോണ്‍സണിന്റെ പക്കല്‍ എങ്ങനെ എത്തി എന്നത് സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുമെന്നാണ് വിവരം. 

Continue Reading