Connect with us

NATIONAL

ഭവാനിപ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് മമത

Published

on

കൊൽക്കത്ത: ഭവാനിപ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് മുഖ്യമന്ത്രി മമത ബാനർജി. വാട്ടെണ്ണൽ പതിനാല് റൗണ്ട് പൂർത്തിയായി. മമത ബാനർജിയുടെ ലീഡ് നാൽപതിനായിരത്തോട് അടുത്തു. ബി ജെ പി നേതാവ് പ്രിയങ്ക ട്രിബ്രവാളും, സിപിഎം സ്ഥാനാര്‍ത്ഥി ശ്രീജിബ് ബിശ്വാസുമാണ് മമതയുടെ എതിരാളികൾ.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്നും മത്സരിച്ച മമതാ ബാന‌ർജി ബി ജെ പി നേതാവും മുൻ തൃണമൂൽ കോൺഗ്രസ് നേതാവുമായിരുന്ന സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു.തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മമതയ്ക്ക് ഉപതിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥാനം ഒഴിയേണ്ടി വരുമായിരുന്നു.

Continue Reading