Crime
മോൻസൺ മാവുങ്കലിനെതിരെ പോസ്കോ കേസ്

കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരെ പോസ്കോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർവിദ്യാഭ്യാസം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകാമെന്ന് ഉറപ്പു നൽകി മോൻസൺ മാവുങ്കൽ പീഡിപ്പിച്ചതായി പരാതി. കൊച്ചി വൈലോപ്പിള്ളി നഗറിലുള്ള മോൻസണിന്റെ വീട്ടിൽ വച്ചും കൊച്ചിയിൽ തന്നെയുള്ള മറ്റൊരു വീട്ടിൽ വച്ചുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം നോർത്ത് പൊലീസ് മോൻസണിനെതിരെ ബലാത്‌സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു.