Connect with us

Crime

ലഖിംപൂരിൽ കർഷക ജാഥയ്ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയ സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് പ്രത്യേക അന്വേഷണ സംഘം

Published

on

ന്യൂഡൽഹി: ലഖിംപൂരിൽ കർഷക ജാഥയ്ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി കർഷകരേയും മാധ്യമപ്രവർത്തകനെയും കൊന്ന സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഇതേതുടർന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അടക്കമുള്ള 13 പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പടെയുളള വകുപ്പുകൾ ചുമത്താൻ പ്രത്യേക അന്വേഷണ സംഘം അപേക്ഷ സമർപ്പിച്ചു. ആയുധ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനുള്ള അപേക്ഷയുമായി അന്വേഷണ ഉദ്യോഗസ്ഥൻ വിദ്യാറാം ദിവാകർ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
അലക്ഷ്യമായി പൊതുനിരത്തിൽ വാഹനം ഓടിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് നേരത്തെ പ്രതികൾക്കെതിരെ ഉത്തർപ്രദേശ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ മുൻകൂട്ടി ആസൂത്രണം ചെയ്തതിന്റെ അടിസ്ഥാനത്തിൽ മനപൂർവമാണ് കൊലപാതകങ്ങൾ നടത്തിയതെന്നും അതിനാൽ നിലവിലുള്ള വകുപ്പുകൾ പിൻവലിച്ച് വധശ്രമത്തിന് കേസെടുക്കണമെന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ സമർപ്പിച്ച അപേക്ഷയിൽ ചൂണ്ടിക്കാട്ടി.

Continue Reading