തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ഉന്നത രാഷ്ട്രീയനേതാവിനു ബന്ധമുണ്ടെന്നും ഇദ്ദേഹത്തിന് ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നതോടെ ഇതാരെന്ന ചര്‍ച്ചകളും സജീവമായി.സ്വര്‍ണക്കടത്തിലെ ഉന്നതന് ആരാണെന്ന് വ്യക്തമാക്കണമെന്നും പ്രതികളുടെ രഹസ്യമൊഴിയിലെ ഉന്നതന് ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും...
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം എൽഡിഎഫ് വിടാനൊരുങ്ങി കേരള കോൺഗ്രസ് ബി. എൽഡിഎഫിന്റെ സീറ്റ് വിഭജനത്തിൽ പൂർണ്ണമായി തഴഞ്ഞതിൽ പത്ത് ജില്ലാ കമ്മിറ്റികൾ പാർട്ടി ചെയർമാൻ ആർ ബാലകൃഷ്ണപിള്ളയെ പ്രതിഷേധം അറിയിച്ചു. സീറ്റ് വിഭജനത്തില്‍ തഴഞ്ഞതും...
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ ആവേശത്തോടെയുള്ള കൊട്ടിക്കലാശം പാടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് വൈകിട്ട് ആറുമണിയോടെ പ്രചരണം അവസാനിപ്പിക്കണം. നിലവിലെ സാഹചര്യത്തിൽ മുൻകാലങ്ങളിലേതുപോലെയുള്ള കൊട്ടിക്കലാശം ഇത്തവണ അനുവദിക്കില്ലെന്ന്...
ചെന്നൈ: കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരേ നടനും മക്കൾനീതിമയ്യം നേതാവുമായ കമൽഹാസൻ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകരുമായി സംസാരിക്കുകയും അവരുടെ പരാതികൾ പരിഹരിക്കുകയും ചെയ്യണമെന്ന് കമൽഹാസൻ ആവശ്യപ്പെട്ടു. കർഷകരുമായി സംസാരിക്കുക എന്നത് മാത്രമാണ് ഇനി പ്രധാനമന്ത്രി...
കോഴിക്കോട്: എന്തുകൊണ്ടാണ് കെഎസ്എഫ്ഇ റെയ്ഡിന്റെ വിവരങ്ങൾ വിജിലൻസ് പുറത്തുവിടാത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ എൽഡിഎഫ് സർക്കാരിനെതിരെയുള്ള വികാരം ഇതിനോടകം ശക്തമാണ്. സ്വർണക്കള്ളക്കടത്ത് പോലുള്ള പ്രശ്നങ്ങൾ ചർച്ചാവിഷയമാവുന്നതിനിടയിലാണ് കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ് നടന്നത്. വിജിലൻസിന്റെ...
തിരുവനന്തപുരം: എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ബി.ജെ.പിയുടെ രാഷ്ട്രീയ ഉപകരണമായി അധഃപതിച്ചിരിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം ഇ.ഡി. ആര്.ബി.ഐ.യില്‍ അന്വേഷിക്കുക, എന്നിട്ട് വേണം പത്രങ്ങള്‍ക്ക് മെസേജ് കൊടുക്കുകയും വിവാദമുണ്ടാക്കുകയും ചെയ്യേണ്ടത്. മസാലബോണ്ടിന്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎമ്മിനകത്ത് പോലും ആര്‍ക്കും വിശ്വാസമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. പിണറായി വിജയന് മുഖ്യമന്ത്രി കസേരയില്‍ ഇനി അള്ളിപ്പിടിച്ചിരിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം...
കോഴിക്കോട്: എം.കെ. രാഘവൻ എം.പിക്കെതിരേ വിജിലൻസ് അന്വേഷണം. കൈക്കൂലി ആരോപണത്തിലും ലോക്സഭ തിരഞ്ഞെടുപ്പിൽ അധികത്തുക ചെലവഴിച്ചെന്ന് വെളിപ്പെടുത്തിയതിലുമാണ് അന്വേഷണം. വിജിലൻസ് കോഴിക്കോട് യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തത്. എം.കെ. രാഘവനെതിരേ 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലാണ്...
തിരുവനന്തപുരം: പൊലീസ് നിയമത്തിലെ ഭേദഗതിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ഹർജി നൽകുക. പൗരാവകാശത്തിനെ മേലുള്ള കടന്നുകയറ്റമാണ് ഇതെന്നാണ് ഹർജിയിൽ ഉന്നയിക്കുന്നത്. സൈബർ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായാണ് പൊലീസ്...
തിരുവനന്തപുരം: മഹാരാഷ്ട്രയിൽ ബിനാമി ഭൂമിയുള്ള കേരളത്തിലെ മന്ത്രിമാർ ആരൊക്കെയെന്ന് വെളിപ്പെടുത്തണമെന്ന് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രതികാര നടപടികളിലൂടെ പ്രതിപക്ഷത്തെ അശക്തരാക്കാൻ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കേരളത്തിലെ രണ്ട് പ്രമുഖ മന്ത്രിമാർക്ക് മഹാരാഷ്ട്രയിലെ സിന്ധ് ദുർഗ്...