Crime
അബുദാബിയിൽ സ്ഫോടനത്തിൽ മൂന്ന് മരണം. രണ്ടു പേർ ഇന്ത്യക്കാർ
അബുദാബി: അബുദാബിയിൽ രണ്ട് സ്ഥലങ്ങളിൽ നടന്ന സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു ആറ് പേർക്ക് പരിക്കേറ്റു. രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാൻ കാരനുമാണ് മരിച്ചത്. അബുദാബിയിലെ അൽ മുസഫയിൽ മൂന്ന് പെട്രോൾ ടാങ്കറുകൾ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചിരുന്നു. അബുദാബി വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. ഇന്ധന ടാങ്കറുകൾ പൊട്ടിത്തെറിക്കാനിടയായതും വിമാനത്താവളത്തിലും തീപിടിത്തത്തിനും കാരണം
ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമൻ ഹൂതി വിമതർ ഏറ്റെടുത്തു. എണ്ണ കമ്പനിയായ അഡ്നോകിന്റെ സംഭരണശാലയ്ക്ക് സമീപത്ത് നിന്നും പെട്രോളിയം ഉത്പന്നങ്ങളുമായി പോകുകയായിരുന്ന എണ്ണ ടാങ്കറുകളാണ് സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത്.
അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ നിർമാണ മേഖലയിലും തീപിടിത്തമുണ്ടായി. ഇതും ഡ്രോൺ ആക്രമണമാണെന്നാണ് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
