Connect with us

Crime

അസം പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കുറ്റവാളി മലപ്പുറത്ത് പിടിയിൽ

Published

on

മലപ്പുറം: അസം പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കുറ്റവാളി മലപ്പുറം നിലമ്പൂരിൽ പിടിയിൽ. സോനിത്പൂർ സ്വദേശി അസ്മത്ത് അലി എന്ന കുറ്റവാളിയാണ് പിടിയിലായത്. ഇയാളുടെ സഹായി അമീർ കുസ്മുവിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തെ വേട്ടയാടിയ കേസിലെ പ്രതിയാണ് അസ്മത്ത് അലി. അന്യസംസ്ഥാന തൊഴിലാളിക്കൊപ്പം താമസിച്ചുവരികയായിരുന്നു. ഇയാളെ കൊണ്ടുപോകാനായി അസം പൊലീസ് കേരളത്തിലെത്തിയിട്ടുണ്ട്.

Continue Reading