Crime
ആസൂത്രിതമായ കൊലപാതകമാണെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ
.
തിരുവനന്തപുരം: പുന്നോല്‍ സ്വദേശി ഹരിദാസന്‍റെ കൊലപാതകം നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ. കൊലപാതകത്തിലൂടെയാണ് ആര്‍ എസ് എസ് സ്വയം അടയാളപ്പെടുത്തുന്നതെന്നും കലാപമുണ്ടാക്കലാണ് അവരുടെ ലക്ഷ്യം. സമാധാനം ആഗ്രഹിക്കുന്ന എല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കണം.
‘സിപിഎം പതാക ദിനത്തില്‍ത്തന്നെ ആര്‍ എസ് എസ് കൊലപാതകം ആസൂത്രണം ചെയ്തത് യാദൃശ്ചികമല്ല. ആക്രമങ്ങള്‍ക്കെതിരെ എല്ലാവരും പ്രതികരിക്കണമെന്നാണ് ഞങ്ങള്‍ക്ക് അഭ്യര്‍ഥിക്കാനുള്ളത്. ഇതിലുള്ള അമര്‍ഷം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ചാണ് ഈ ആക്രമണമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് ആര്‍ എസ് എസിന്‍റെ ക്രൂരതയുടെ തെളിവായി തന്നെ കാണണം. അതിലുള്ള രോഷവും വിഷമവും രേഖപ്പെടുത്തുന്നു. സിപിഎം യാതൊരു പ്രകോപനവും ഉണ്ടാക്കിയിട്ടില്ല. സംഘപരിവാര്‍ നേതാവിന്‍റേതായി പുറത്തുവന്ന പ്രസംഗം ഇതൊരു ആസൂത്രിതമായ കൊലപാതകമാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
