Connect with us

HEALTH

വർണ്ണ വിസ്മയമായി കാൻസർ അതിജീവിതരുടെ സംഗമം അമൃതം 2022

Published

on

 

തലശ്ശേരി :മലബാർ കാൻസർ സെന്റർ (പോസ്റ്റ് ഗ്രാജുവേറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒങ്കോളജി സയൻസ് ആൻഡ് റിസേർച്)  തലശ്ശേരിയിൽ ചികിത്സയിലുള്ളവരുടെയും, രോഗം ഭേദമായവരുടെയും കൂട്ടായ്മ   അമൃതം 2022 എന്ന പേരിൽ മലബാർ കാൻസർ സെന്ററും, തലശ്ശേരി മുനിസിപ്പാലിറ്റിയും കണ്ണൂർ ജില്ലാ പഞ്ചായത്തും കണ്ണൂർ കാൻസർ കൺട്രോൾ കൺസോർഷ്യവും  സംയുക്തമായി സംഘടിപ്പിപ്പിച്ചു.  കാൻസറിനെ കുറിച്ചുള്ള മിഥ്യാ ധാരണകൾ ഇല്ലാതാക്കുക, അതിജീവിതർക്കും രോഗികൾക്കും ഉള്ള അപകർഷതാ ബോധം കുറക്കുക എന്നിവയാണ് അമൃതം 2022  ലക്ഷ്യമിടുന്നത്‌. വർണ്ണ വൈവിധ്യം കൊണ്ടും, താര സാന്നിധ്യം കൊണ്ടും സമ്പന്നമായ അമൃതം 2022 തലശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ മുഖ്യമന്ത്രി  പിണറായി വിജയൻ ഓൺ  ലൈനായി  ഉദ്‌ഘാടനം നിർവഹിച്ചു.  മലബാർ കാൻസർ സെന്റർ പോസ്റ്റ് ഗ്രാജുവേറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒങ്കോളജി സയൻസ് ആൻഡ് റിസേർച് ആയി മാറുന്നതോടെ വളരെയധികം മെഡിക്കൽ വിദ്യാർഥികളും ഗവേഷകരും ഇവിടേയ്ക്ക് എത്തിച്ചേരുമെന്നും, സെന്ററിന്റെ വളർച്ച ദ്രുതഗതിയിലാകുമെന്നും,  ചികിത്സാ സൗകര്യങ്ങൾ മെച്ചപെടുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കണ്ണൂർ ജില്ലയെ രണ്ടായിരത്തി ഇരുപത്തഞ്ചോടെ കാൻസർ വിമുക്തമാക്കുന്നതിനായി ജില്ലയിലെ തദ്ദേശ സ്ഥാപങ്ങളുമായി ചേർന്ന് പരിപാടികൾ ആരംഭിച്ചതായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ചടങ്ങിൽ അറിയിച്ചു എ .എൻ ഷംസീർ, തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ ജമുനാറാണി ടീച്ചർ, വാർഡ് കൗൺസിലർമാരായ  വി. വസന്ത, റാഷിദ ടീച്ചർ, സബ് കളക്ടർ  അനുകുമാരി ,ഐ. എ. എസ്,  എഴുത്തുകാരിയും അതിജീവിതയുമായ സിത്താര,  കെ.സി.സി.സി. പ്രസിഡന്റ് നാരായണൻ പുതുക്കുടി,  ഡോ: സതീശൻ ബി, ഡോ.ജിതിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സിനിമാ താരം കുഞ്ചാക്കോ ബോബൻ തന്റെ ഏറ്റവും പുതിയ സിനിമയിലെ നൃത്തചുവടുകളുമായും,  സുപ്രസിദ്ധ സിനിമാ പിന്നണി ഗായിക മഞ്ജരി തന്റെ പാട്ടുകളുമായും, ഇന്ത്യൻ ഫുട്ബോൾ പ്രതിഭ   സി.  കെ വിനീത് തന്റെ പിതാവിന്റെ കാൻസർ ചികിത്സയുമായി ബന്ധപ്പെട്ട അനുഭവങ്ങളുമായും അതിജീവകാരുമായി സംവദിച്ചു. അതിജീവിതർ  അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും അവരുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കുകയുമുണ്ടായി. കാൻസർ അതിജീവിതർ  തങ്ങളുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ രചിച്ച  സമർപ്പൺ  എന്ന പുസ്തകം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, എഴുത്തുകാരിയും അതിജീവിതയുമായ  സിത്താരക്കു നൽകിക്കൊണ്ടും,  കാൻസർ ചികിത്സകരും മറ്റ് ആരോഗ്യ പ്രവർത്തകരും തങ്ങളുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ രചിച്ച   സായൂജ്യ  എന്ന പുസ്തകം ഇന്ത്യൻ ഫുട്ബോൾ പ്രതിഭ സി.  കെ വിനീത് വടകര ലയൺസ് ക്ലബ് പ്രസിഡന്റ് പ്രസന്നക്കു നൽകിക്കൊണ്ടും പ്രകാശനം ചെയ്യുകയുണ്ടായി.

Continue Reading