NATIONAL
മോദിയുടെ പുതിയ സ്വത്ത് വിവരങ്ങൾ പുറത്തുവിട്ടു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ സ്വത്ത് വിവരങ്ങൾ പുറത്തുവിട്ടു. ഏതാണ്ട് 2.23 കോടി രൂപയുടെ ബാങ്ക് നിക്ഷേപമാണ് പ്രധാനമന്ത്രിക്കുള്ളത്. ഗാന്ധിനഗറിലെ ഭൂമി ദാനം ചെയ്‌തോടെ സ്ഥാവര സ്വത്തുക്കളൊന്നും അദ്ദേഹത്തിനില്ല.
സ്വന്തമായി വാഹനങ്ങളോ നിക്ഷേപങ്ങളോ മ്യൂചൽ ഫണ്ടോ ഇല്ല. എന്നാൽ 1.73 ലക്ഷം വിലമതിക്കുന്ന നാല് സ്വർണ മോതിരങ്ങൾ ഉണ്ട്. ആസ്തിയിൽ ഒരു വർഷത്തിനിടയിൽ 26.13 ലക്ഷത്തിന്റെ വർദ്ധനവുണ്ടായി.മോദിയുടെ കൈവശമുള്ളത് 35,250 രൂപയാണ്. പോസ്റ്റ് ഓഫിസ് സേവിംഗായി 9,05,105 രൂപയും ഇൻഷ്വറൻസ് പോളിസികളിൽ 1,89,305 രൂപയുമാണുള്ളത്. മോദിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ 2022 മാർച്ച് 31 വരെ 2,23,82,504 രൂപയുടെ ആസ്തിയാണുള്ളത്