Connect with us

Education

ചാന്‍സലറുടെ അധികാരങ്ങള്‍ കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

Published

on

കൊച്ചി: സര്‍വകലാശാല ചാന്‍സലറുടെ അധികാരങ്ങള്‍ കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. സര്‍വകലാശാല വൈസ് ചാന്‍സലറെ കണ്ടെത്തുന്നതിനുള്ള സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാരിന് നിര്‍ദേശിക്കാം എന്നുള്ളതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.
ഉന്നത വിദ്യാഭ്യാസ മേഖല സംബന്ധിച്ച ശ്യാം മോഹന്‍ കമ്മിറ്റിയുടെ ശുപാര്‍ശ പരിഗണിച്ച് ചാന്‍സലറായ ഗവര്‍ണറുടെ അധികാരം കുറയ്ക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.വിവിധ വിഷയങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ നീക്കം എന്നതും ശ്രദ്ധേയമാണ്. സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ക്ക് ഇടപെടാനുള്ള അധികാരം കുറയ്ക്കുക ലക്ഷ്യമിട്ടാണ് പുതിയ ബില്ലിന് രൂപം നല്‍കിയിരിക്കുന്നത്.ബില്ലിന് മന്ത്രിസഭയോഗം അംഗീകാരം നല്‍കി. ഇനി വരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്ല് നിയമമാകും.

Continue Reading