Connect with us

Crime

തൃശൂരിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ പിതാവിന്റെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്തു

Published

on

തൃശൂർ : പ്ലസ്ടു വിദ്യാർത്ഥിനിയെ പിതാവിന്റെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി. തൃശൂർ പുന്നയൂർക്കുളത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
രണ്ട് മാസം മുൻപാണ് കുട്ടിയെ പിതാവിന്റെ കൂട്ടുകാർ പീഡിപ്പിച്ചത്. ഇതേതുടർന്ന് കുട്ടി അമ്മയോട് വിവരം പറഞ്ഞുവെങ്കിലും കുടുംബം പൊലീസിൽ പരാതിപ്പെടാൻ തയ്യാറായില്ല. പിന്നീട് സ്‌കൂളിൽ കൗൺസിലിംഗിനിടെയാണ് കുട്ടി ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പങ്കുവച്ചത്. പിതാവിന്റെ സുഹൃത്തുക്കൾ ലഹരിമരുന്നിന് അടിമകളാണെന്നും, കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ടാണ് ഇവർ കുട്ടിയുടെ പിതാവിനെ കാണാനായി വീട്ടിലെത്തിയതെന്നും പൊലീസ് കണ്ടെത്തി. മൂന്ന് പേർ ചേർന്നാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഗുരുവായൂർ എ സി പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Continue Reading