Crime
കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ കാപ്പാ തടവുകാര്‍ ഏറ്റുമുട്ടി
കണ്ണൂര്‍: കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ കാപ്പാ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഭവത്തെ തുടര്‍ന്ന് രണ്ട് തടവുകാരെ മറ്റുജയിലുകളിലേക്ക് മാറ്റി. കോട്ടയം സ്വദേശികളായ ജയേഷ്, അബിന്‍, സുജേഷ് എന്നിവരടങ്ങിയ സംഘവും എറണാകുളം സ്വദേശി ശ്രീജിത്ത് ബിലാല്‍, കണ്ണൂര്‍ സ്വദേശി അതുല്‍ ജോണ്‍ റൊസാരിയോ എന്നിവരുടെ സംഘവുമാണ് ജയിലിനുള്ളില്‍ ഏറ്റുമുട്ടിയത്.
പത്താം ബ്ലോക്കിലാണ് കാപ്പാ തടവുകാരായ ഇവരെ പാര്‍പ്പിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറക്കിയപ്പോള്‍ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു. തുടര്‍ന്ന് വാര്‍ഡന്മാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. അക്രമസംഭവങ്ങളെ തുടര്‍ന്ന് ജയേഷിനെ ജില്ലാ ജയിലിലേക്കും അബിനെ സ്‌പെഷ്യല്‍ സബ് ജയിലിലേക്കും മാറ്റിയിട്ടുണ്ട്.
