Connect with us

Crime

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

Published

on


കാസര്‍ഗോഡ്: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കാസര്‍ഗോഡ് പിലിക്കോട് സ്വദേശി ടി.ടി. ബാലചന്ദ്രനാണ് അറസ്റ്റിലായത്. പരാതിക്കാരി പഠിക്കുന്ന സ്‌കൂളിലെ പി.ടി.എ. പ്രസിഡന്റ് കൂടിയാണ് പ്രതി.

സ്‌കൂളിലെ ഓണാഘോഷത്തിനിടെ പി.ടി.എ. പ്രസിഡന്‍റായ പ്രതി അപമര്യാദയായി പെരുമാറിയെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പരാതി. എന്നാല്‍ വിദ്യാര്‍ഥിനി പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ബാലചന്ദ്രന്‍ ഒളിവില്‍പോയിരുന്നു. എറണാകുളത്ത് ഉള്‍പ്പെടെ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ കഴിഞ്ഞദിവസം കാസര്‍ഗോഡ് തിരിച്ചെത്തിയതോടെയാണ് പൊലീസ് പിടികൂടിയത്.

കാസര്‍ഗോഡ് ആണൂരില്‍വെച്ച് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ അറസ്റ്റ് വൈകുന്നതിനിടെ എം.എസ്.എഫ്, യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതേസമയം, കേസില്‍ പ്രതിയായതിന് പിന്നാലെ പാര്‍ട്ടി ബാലചന്ദ്രനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.

Continue Reading