Connect with us

Crime

ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തിയത് രക്ഷപ്പെടാതിരിക്കാന്‍’; കിളികൊല്ലൂര്‍ മര്‍ദ്ദനത്തില്‍ വീണ്ടും ന്യായീകരണവുമായി പൊലീസ്

Published

on


കൊല്ലം :കിളികൊല്ലൂര്‍ സ്റ്റേഷനില്‍ വച്ച് സൈനികനെയും സഹോദരനെയും  കീഴ്പ്പെടുത്തിയത് രക്ഷപ്പെടാതിരിക്കാനെന്ന ന്യായീകരണവുമായി പൊലീസ്. സസ്പെന്‍ഷനിലായ എസ് ഐ അനീഷിന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. പ്രതികളായ യുവാക്കള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരെ മര്‍ദിച്ചെന്നും അനീഷ് പറയുന്നു. സംഭവ സമയത്ത് സ്റ്റേഷനില്‍ സിഐയും എസ്ഐയായ താനും ഉണ്ടായിരുന്നില്ലെന്നും ഇയാള്‍ അവകാശപ്പെടുന്നു.

തനിക്കും സിഐക്കുമെതിരെ വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ വസ്തുതകള്‍ മനസ്സിലാക്കാനാണ് ഈ സന്ദേശമെന്ന് അനീഷ് പറയുന്നു. സ്റ്റേഷന്‍ റൈറ്ററെ, സ്റ്റേഷന് അകത്തു കയറി തലയിടിച്ചു പൊട്ടിക്കുകയും മൂക്കിന്റെ പാലം തകര്‍ക്കുകയും ചെയ്ത സംഭവത്തിലാണ് യുവാക്കളെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തിയത്. ഇതാണ് മാധ്യമങ്ങള്‍ നമുക്കെതിരെ നല്‍കിക്കൊണ്ടിരിക്കുന്നതെന്ന് പൊലീസിന്റെ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നല്‍കിയ ഓഡിയോ ക്ലിപ്പില്‍ വ്യക്തമാക്കുന്നത്.

സംഭവം നടക്കുമ്പോള്‍ താനും സിഐയും സ്റ്റേഷനിലില്ല. നിലവിളി കേട്ട് തൊട്ടടുത്ത കെട്ടിടത്തില്‍ നിന്നും ഓടിവരുമ്പോള്‍, ചോരയൊലിപ്പിച്ച് നില്‍ക്കുന്ന പൊലീസുകാരനെയാണ് കണ്ടത്. മൂന്നു വനിതാ പൊലീസുകാരാണ് ജിഡി ചാര്‍ജിന് സമീപം ഉണ്ടായിരുന്നത്. അതിനാല്‍ രക്ഷപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് സൈനികനെയും സഹോദരനെയും ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതെന്ന് അനീഷ് ശബ്ദസന്ദേശത്തില്‍ പറയുന്നു

Continue Reading