Crime
കളി ആവേശത്തിന്‍റെ പേരിൽ പോർച്ചുഗലിന്‍റെ പോലും പതാക കെട്ടുന്നു.ഫൂട്ബോൾ ആവേശത്തിനെതിരെ സമസ്ത

മലപ്പുറം: ഫൂട്ബോൾ ആവേശത്തിനെതിരെ സമസ്ത. താരാരാധന ഇസ്ലാമിക വിരുദ്ധമെന്നും ഫൂട്ബോർ ആവേശം കുറയ്ക്കണമെന്നും വിശദീകരണം. ഇത് ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നു. കളി ആവേശത്തിന്‍റെ പേരിൽ പോർച്ചുഗലിന്‍റെ പോലും പതാക കെട്ടുന്നു. ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ പതാക കെട്ടുന്നത് ശരിയായ രീതിയല്ലെന്നും കമ്മിറ്റി.
കൂറ്റന്‍ കട്ടൗട്ടുകൾ ധൂർത്തൊണ്. പോർച്ചുഗൽ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നതും തെറ്റ്. ഇത്തരത്തില്‍ വിശ്വാസികള്‍ വഴിതെറ്റി പോകുന്നത് അംഗീകരിക്കാനാവില്ല. ഇതിനെതിരെ ഇന്ന് ജുമുഅ പ്രഭാഷണത്തിൽ വിശ്വാസികളെ ബോധവൽക്കരിക്കുമെന്നും സംഘടന പറയുന്നു. വാര്‍ത്താക്കുറിപ്പിലൂടെയാണ് സമസ്ത ഇക്കാര്യം അറിയിച്ചത്.