Connect with us

NATIONAL

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്നു. കേരളത്തിന് തമിഴ്‌നാട് രണ്ടാം ഘട്ട മുന്നറിയിപ്പ് നല്‍കി

Published

on

ഇടുക്കി: മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 141 അടിയിലേക്ക് എത്തിയതോടെ, കേരളത്തിന് തമിഴ്‌നാട് രണ്ടാം ഘട്ട മുന്നറിയിപ്പ് നല്‍കി. 142 അടിയാണ് മുല്ലപ്പെരിയാറിന്‍റെ അനുവദനീയമായ പരമാവധി സംഭരണ ശേഷി.

കഴിഞ്ഞ ദിവസങ്ങളില്‍ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയാണ് ലഭിച്ചത്. ഇതിനെ തുടര്‍ന്ന് ഉണ്ടായ നീരൊഴുക്കാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയരാന്‍ കാരണം. റൂള്‍ കര്‍വ് അനുസരിച്ച് ജലനിരപ്പ് 142 അടിയില്‍ എത്തിയാല്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കേണ്ടതായി വരും. 

Continue Reading