Connect with us

Crime

ബൈക്കിൽ ചാരിനിന്നതിന്  യുവാവ് നടത്തിയ ആക്രമണത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു.  ആക്രമണത്തിൽ ബസിന്റെ ചില്ല് തകർന്നു

Published

on

ആലപ്പുഴ: ശബരിമല തീർത്ഥാടകർക്കൊപ്പം ഉണ്ടായിരുന്ന കുട്ടികൾ ബൈക്കിൽ ചാരിനിന്നത് ഇഷ്ടപ്പെടാത്ത യുവാവ് നടത്തിയ ആക്രമണത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. യുവാവിന്റെ ആക്രമണത്തിൽ ബസിന്റെ ചില്ല് തകരുകയും ചെയ്തു. ഇന്നലെ രാത്രി പത്തുമണിയോടെ ആലപ്പുഴ കളർകോട്ടാണ് സംഭവം നടന്നത്.
മലപ്പുറം നിലമ്പൂർ സ്വദേശികളായ വിഷ്ണുവിന്റെ മകൾ അലീന, ബന്ധുവിന്റെ മകൾ വൃന്ദാവന എന്നിവർക്കാണ് പരിക്കേറ്റത്. അയ്യപ്പദർശനം കഴിഞ്ഞശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈപ്പാസ് റോഡിലെ ഹോട്ടലിന് മുന്നിൽ ഭക്ഷണം കഴിക്കാനായി വാഹനം നിറുത്തി. ഈ സമയം വാഹനത്തിൽ നിന്നിറങ്ങിയ അലീനയും വൃന്ദാവനയും തൊട്ടടുത്ത് നിറുത്തിയിരുന്ന ബൈക്കിൽ ചാരിനിന്നു. ഇത് ഇഷ്ടപ്പെടാത്ത യുവാവ് കുട്ടികളോട് കയർത്തു. ഇത് കുട്ടികൾക്കൊപ്പമെത്തിയവർ ചോദ്യംചെയ്തതോട‌െ കലികയറിയ യുവാവ് കൈയിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് കുട്ടികളെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ഇപ്പോൾ കാണിച്ചുതരാമെന്നുപറഞ്ഞ് സ്ഥലത്തുനിന്ന് പോയ യുവാവ് ഒരു കൈക്കോടാലിയുമായി അല്പം കഴിഞ്ഞ് മടങ്ങിയെത്തുകയും ബസിന് നേരെ ആക്രമണം നടത്തുകയുമായിരുന്നു. ഇതിലാണ് ചില്ലുതകർന്നത്.ആക്രമണം നടത്തിയ യുവാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. റിയാലിറ്റി ഷോ താരമായ യുവതിക്കൊപ്പമെത്തിയ യുവാവാണ് ആക്രമണം നടത്തിയതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾക്കുവേണ്ടി അന്വേഷണം ആരംഭിച്ചു

Continue Reading