Crime
സ്‌കൂട്ടറില്‍ മുഖാമുഖം കെട്ടിപ്പിടിച്ച് പെണ്‍കുട്ടിയെ ഉമ്മവച്ച് യാത്ര ചെയ്ത യുവാവ് അറസ്റ്റില്‍
.
ലക്‌നൗ: സ്‌കൂട്ടറില്‍ മുഖാമുഖം കെട്ടിപ്പിടിച്ച് പെണ്‍കുട്ടിയെ ഉമ്മവച്ച് യാത്ര ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ലക്‌നൗ നഗരത്തിലാണു സംഭവം. സ്‌കൂട്ടര്‍ ഓടിച്ച 23 വയസ്സുകാരനായ വിക്കി ശര്‍മയാണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം വിഡിയോ വൈറലായതിനു പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മോട്ടര്‍ വാഹനനിയമം ലംഘിച്ചാണ് ഇരുവരും യാത്ര ചെയ്തതെന്നു പൊലീസ് പറഞ്ഞു. സ്‌കൂട്ടര്‍ ഓടിക്കുന്നയാളെ പെണ്‍കുട്ടി കെട്ടിപ്പിടിച്ച് ചുംബിക്കുന്നതാണ് വിഡിയോയില്‍. വിഡിയോയില്‍ കാണുന്ന രണ്ടുപേരും യുവതികളാണെന്ന തരത്തിലും പ്രചാരണമുണ്ടായിരുന്നു. യുവാവിന്റെ സ്‌കൂട്ടര്‍ പിടിച്ചെടുത്തു.
