Connect with us

Crime

ഷുഹൈബിനെ കൊല്ലാൻ തീരുമാനിച്ചാൽ പിന്നെ ഉമ്മവച്ച് വിടണമായിരുന്നോ .വീണ്ടും കൊലവിളി പരാമർശങ്ങളുമായ്  ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കൾ

Published

on

കണ്ണൂർ: സാമൂഹ്യ മാധ്യമങ്ങളിലൂടെ വീണ്ടും കൊലവിളി പരാമർശങ്ങളുമായ്  ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കൾ. ഷുഹൈബിനെ കൊല്ലാൻ തീരുമാനിച്ചാൽ പിന്നെ ഉമ്മവച്ച് വിടണമായിരുന്നോ എന്നാണ് ആകാശിന്റെ ഉറ്റസുഹൃത്ത് ജിജോ തില്ലങ്കേരിയുടെ ഫേസ്ബുക്ക് കമന്റ്. സി പി. എമ്മിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊലവിളി പരാമർശങ്ങൾ തുടരുന്നത്. അതിനിടെ സ്ത്രീത്വത്തെ അപമാനിച്ചു എന്നുള്ള ഡി വൈ എഫ് ഐ പ്രവർത്തകയുടെ പരാതിയിൽ ആകാശ് തില്ലങ്കേരി, ജിജോ, ജയപ്രകാശ് എന്നിവരെ ഇന്ന് പൊലീസ് ചോദ്യംചെയ്യും.
ഇന്നലെ ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ് ബുക്ക് പോസ്റ്റിന് കമന്റായുള്ള ആകാശ്തില്ലങ്കേരിയുടെ പ്രതികരണമാണ് വലിയ വിവാദത്തിനിട നൽകിയത്. സി.പി. എമ്മിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും എടയന്നൂരിലെ പാർട്ടി നേതാക്കളാണ് തങ്ങളെക്കൊണ്ട് ഇത് ചെയ്യിച്ചതെന്നുമായിരുന്നു ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തൽ.’ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വയ്ക്കലും.. പാർട്ടി തള്ളിയതോടെയാണ് തങ്ങൾ സ്വർണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ, തിരുത്തിക്കാനോ പാർട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതു കൊണ്ടാണ് ഇപ്പോൾ തുറന്നു പറയുന്നത്’, ആകാശ് തുറന്നടിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ ആകാശ് തില്ലങ്കേരിയും അയാളെ അനുകൂലിക്കുന്ന സംഘവും, സി.പി.എം പ്രാദേശിക നേതാക്കളും തമ്മിൽ ഫേസ് ബുക്കിലൂടെ വാക്ക് തർക്കങ്ങളുണ്ടായിരുന്നു. ഡി.വൈ.എഫ്‌.ഐ നേതാവ് ഷാജർ, ആകാശിന് ട്രോഫി നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലും തുടർന്നത്. ഷാജറിനെ കുടുക്കുന്നതിന് ആകാശ് മന:പൂർവ്വമുണ്ടാക്കിയതാണ് പ്രശ്‌നങ്ങളെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. ഇതിന്റെ തെളിവുകളും പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ സരീഷെന്ന ഡി.വൈ.എഫ്. ഐ നേതാവിട്ട പോസ്റ്റിന് കമന്റായാണ് ആകാശിന്റെ വെളിപ്പെടുത്തലുകൾ

Continue Reading