KERALA
അരിക്കൊമ്പൻ ദൗത്യത്തിനുള്ള സ്റ്റേ തുടരാൻ കോടതി ഉത്തരവ് കോടതി തീരുമാനത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തിറങ്ങി. ബാരിക്കേഡുകൾ തകർത്ത് കാട്ടിലെ റിഞ്ഞു
.
കൊച്ചി: അരിക്കൊമ്പനെ പിടിച്ച് കോളർ ഘടിപ്പിച്ച് വിടാന്‍ ഹൈക്കോടിയുടെ നിർദേശം. അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനുശേഷം മാത്രമാവും ആനയെ മാറ്റിപ്പാർപ്പിക്കുന്നതിൽ തിരുമാനമെടുക്കുക. മൃഗസ്നേഹികൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം. ഇതോടെ ഓപ്പറേഷൻ അരിക്കൊമ്പൻ ദൗത്യം നീളുവാൻ സാധ്യതയേറി. അരിക്കൊമ്പൻ ദൗത്യത്തിനുള്ള സ്റ്റേ തുടരാനും കോടതി ഉത്തരവിട്ടു. കോടതി തീരുമാനത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തിറങ്ങി. 301 കോളനി പ്രദേശത്ത് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്ത് കാട്ടിലെ റിഞ്ഞു.
ആനയെ അവിടെ നിന്നും മാറ്റിയാൽ പ്രശ്നങ്ങൾ അവസാനിക്കുമോ എന്നും കോടതി ആരാഞ്ഞു. ഈ സാഹചര്യത്തിൽ ജനങ്ങളെ പുനരവധിവസിപ്പിക്കു ന്നതായിരിക്കില്ലേ നല്ലതെന്നും കോടതി ചോദിച്ചു.
അരിക്കൊമ്പന്‍ എന്ന ആന അപകടകാരിയാണെന്നും 2005 ന് ശേഷം കാട്ടാനയുടെ ആക്രമണത്തിൽ 34 പേർ കൊല്ലപ്പെട്ടിരുന്നുവെന്നും വനം വകുപ്പ് കോടതിയിൽ സത്യവാങ്മൂലത്തിൽ അറിയിച്ചു. 3 മാസത്തിനിടെ 31 കെട്ടിടങ്ങളാണ് അരിക്കൊമ്പൻ തകർത്തത്. 2007ൽ മാത്രം 52 വീടുകളും കടകളും കാട്ടാന തകർത്തു. അതിനാൽ നിലവിലെ പ്രദേശത്ത് നിന്നും അരിക്കൊമ്പനെ മാറ്റേണ്ടത് അത്യാവശ്യമാണെന്നും വനം വകുപ്പ് ഹൈക്കോടതിയിൽ അറിയിച്ചു
എന്നാൽ അരിക്കൊമ്പനിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാന്‍ വനം വകുപ്പ് എന്തുചെയ്തെന്ന് ഹൈക്കോടതി ആരാഞ്ഞു. പിടികൂടിയ കൊമ്പനെ കാട്ടിലേക്ക് തിരിച്ചുവിടുമോ അതോ വനംവകുപ്പിന്‍റെ സംരക്ഷണത്തിൽ പരിപാലിക്കുമോ എന്ന ചോദ്യവും ഉയർത്തി. കേസിൽ ശാന്തന്‍പാറ, ചിന്നക്കനാൽ പഞ്ചായത്തുകളെ കക്ഷി ചേർത്തിട്ടുണ്ട്. കക്ഷിചേരാനുള്ള ജോസ്. കെ. മാണിയുടേയും ഡീന്‍ കുര്യാക്കോസിന്‍റെയും അപേക്ഷകളും കോടതി അംഗീകരിച്ചു.
കഴിഞ്ഞ ഞായറാഴ്ച അരിക്കൊമ്പനെ പിടിക്കുന്ന ദൗത്യം നടത്താനാണു വനം വകുപ്പ് പദ്ധതിയിട്ടിരുന്നത്. ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ ദീർഘകാലമായി ജനങ്ങളെ ഭീതിയിലാഴ്ത്തിയ കാട്ടാനയാണ് അരിക്കൊമ്പൻ. ആനയെ പിടികൂടി കോടനാട്ടേക്കു മാറ്റാനായിരുന്നു വനം വകുപ്പിന്‍റെ പദ്ധതി. ഇതിനുള്ള ഒരുക്കങ്ങളും പൂർത്തിയായിരുന്നു. ദൗത്യത്തിനായി കുങ്കിയാനകളെയും പ്രദേശത്ത് എത്തിച്ചിരുന്നു. അതിനിടയിലാണു ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായതും, ദൗത്യം സ്റ്റേ ചെയ്തതും.
