Connect with us

Crime

മോദി പരാമര്‍ശത്തിൽ പട്‌ന  കോടതിയിൽ  ഏപ്രില്‍ 12-ന് ഹാജാരാകാൻ രാഹുല്‍ ഗാന്ധിയോട്  ആവശ്യപ്പെട്ടു

Published

on


പട്‌ന: മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ ബിഹാറിലെ പട്‌ന പ്രത്യേക കോടതി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. ബി.ജെ.പി. നേതാവും രാജ്യസഭാ എംപിയുമായ സുശീല്‍ കുമാര്‍ മോദിയുടെ പരാതിയില്‍ ഏപ്രില്‍ 12-ന് ഹാജാരാകാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 2019-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലുള്ള പരാമര്‍ശത്തില്‍ തന്നെയാണ് സുശീല്‍ കുമാര്‍ മോദിയും പരാതി നല്‍കിയിരിക്കുന്നത്. ഈ പരാമര്‍ശത്തിന്റെ പേരിലാണ് സൂറത്ത് കോടതി രാഹുലിന് രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.

കര്‍ണാടകത്തിലെ കോലാറില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്.. ബി.ജെ.പി.യുടെ സൂറത്ത് വെസ്റ്റ് എം.എല്‍.എ. പൂര്‍ണേഷ് മോദി നല്‍കിയ പരാതിയിലാണ് സൂറത്ത് സി.ജെ.എം. കോടതി കേസെടുത്തതും രണ്ടു വര്‍ഷത്തെ ശിക്ഷ വിധിച്ചതും. ഈ ശിക്ഷാ വിധിയെ തുടര്‍ന്നാണ് രാഹുലിനെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയത്

Continue Reading