Connect with us

Crime

കെഎസ്ആർടിസി  കണ്ടക്റ്റർ അഖില എസ്. നായരുടെ  സ്ഥലംമാറ്റ ഉത്തരവ് പിൻവലിച്ചു

Published

on


തിരുവനന്തപുരം: ശമ്പളം കിട്ടാത്തതിന്‍റെ പേരിൽ ഡ്യൂട്ടിക്കിടെ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലംമാറ്റിയ ഉത്തരവ് കെഎസ്ആർടിസി പിൻവലിച്ചു. വൈക്കം ഡിപ്പൊയിലെ കണ്ടക്റ്റർ അഖില എസ്. നായരെയാണ് പാലാ ഡിപ്പൊയിലേക്ക് സ്ഥലംമാറ്റി ഉത്തരവിറക്കിയത്.

അഖിലയെ സ്ഥലം മാറ്റിയ വിഷയം സർക്കാർ അറിഞ്ഞിട്ടില്ലെന്ന് മന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. തീരുമാനം താഴേതട്ടിലോ മറ്റോ എടുത്തതാവാമെന്നും ശമ്പളം ലഭിക്കാത്തതിന് മുമ്പും പ്രതിഷേധങ്ങളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതൊന്നും സര്‍ക്കാരിനെ അപകീര്‍ത്തിപെടുത്തുന്നതല്ല. സ്ഥലം മാറ്റത്തില്‍ യൂണിയനുകളുടെ പ്രതിഷേധത്തെ പറ്റി അറിഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ജനുവരി 11നാണ് വൈക്കം – കോട്ടയം കലക്റ്ററേറ്റ് റൂട്ടിലെ ബസിൽ ബാഡ്ജ് ധരിച്ച് അഖില ഡ്യൂട്ടി ചെയ്തത്. ആ ചിത്രം സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുകയും ഏറെ ചർച്ചയാകുകയും ചെയ്തിരുന്നു. കോർപ്പറേഷൻ നടത്തിയ അന്വേഷണത്തിൽ അഖില അച്ചടക്കലംഘനം നടത്തിയതായി ബോധ്യപ്പെട്ടെന്നും “”ഭരണപരമായ സൗകര്യാർഥം” സ്ഥലം മാറ്റിയെന്നുമാണ് ഉത്തരവിൽ പറഞ്ഞിരുന്നു.

Continue Reading