Connect with us

Crime

പ്രതിയെന്ന് സംശയിക്കുന്നയാൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതായി സൂചന

Published

on

കോഴിക്കോട് ∙ ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതായി സൂചന. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് ഇന്ന് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ്, രേഖാചിത്രത്തിലെ ആളുടെ രൂപസാദൃശ്യമുള്ള വ്യക്തി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയതായി പൊലീസിന് വിവരം ലഭിച്ചത്. കാലിന് പൊള്ളലേറ്റതിനെ തുടർന്നാണ് ഇയാൾ ചികിത്സ തേടിയെത്തിയത്. തുടർന്ന് ജില്ലാ ആശുപത്രിയിലെത്തി പൊലീസ് സംഘം പരിശോധന നടത്തി. ഇവിടെനിന്ന് വിവരങ്ങളും ശേഖരിച്ചു. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി ഡിജിപി പറഞ്ഞു. പോലീസ് ഉന്നത ഉദ്യോഗസ്ഥർ കണ്ണൂർ വിമാനത്താവളത്തിൽ യോഗം ചേർന്നു

Continue Reading