Crime
സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ യുവാവിനെ കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞങ്ങാട് : കോതനല്ലൂർ സ്വദേശി വി.എം. ആതിര (26) സൈബർ ആക്രമണത്തിൽ മനംനൊന്ത് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ മുൻ സുഹൃത്ത് അരുൺ വിദ്യാധരനെ കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . കഴിഞ്ഞ ദിവസം ഇയാൾ കോയമ്പത്തൂരിലേക്ക് കടന്നതായി പോലീസ് സംശയിച്ചിരുന്നു ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു .ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് അരുണിനായി ലുക്ക് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് ഇപ്പോൾ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയെ പിടികൂടാതതിൽ പ്രതിഷേധിച്ച് ഇന്നലെ കടുത്തുരുത്തി പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയിരുന്നു.
.
