Connect with us

Crime

ആതിരയുടെ മൃതദേഹത്തിൽ നിന്നും പ്രതി അഖിൽ ഒന്ന പവന്റെ സ്വർണ്ണ മാലയും  മോഷ്ടിച്ചു.

Published

on

കൊച്ചി: തൃശൂർ തുമ്പൂർമൂഴിയിൽ കൊല്ലപ്പെട്ട കാലടി സ്വദേശിനി ആതിരയുടെ മൃതദേഹത്തിൽ നിന്നും പ്രതി അഖിൽ മാല മോഷ്ടിച്ചു. കൊലപാതകത്തിന് ശേഷം ആതിരയുടെ ഒന്നര പവന്റെ മാലയാണ് ഇയാൾ കവർന്നത്. ഇത് അങ്കമാലിയിലെ സ്വകാര്യ വ്യക്തിയുടെ പക്കൽ പണയം വച്ചതായും അഖിൽ പൊലീസിന് മൊഴി നൽകി.തെളിവെടുപ്പിനായി പൊലീസ് അഖിലിനെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. ആതിരയിൽ നിന്നും ആഭരണങ്ങൾ വാങ്ങിയ പോലെ പ്രതി അഖിൽ മറ്റേതെങ്കിലും സ്ത്രീകളിൽ നിന്നും സ്വർണമോ പണമോ വാങ്ങിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. നിലവിൽ റിമാൻഡിലുള്ള അഖിലിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. ആതിരയുടെ ആഭരണങ്ങൾ അങ്കമാലിയിൽ പണയം വച്ചതായാണ് അഖിൽ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഈ ആഭരണങ്ങൾ വീണ്ടെടുക്കുന്ന നടപടികൾക്കായാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുക.എറണാകുളം കാലടി കാഞ്ഞൂർ നിന്നും ഒരാഴ്ച മുമ്പ് കാണാതായ ആതിരയെ ഇന്നലെയാണ് അതിരപ്പിള്ളി വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിരയെ സുഹൃത്തായ അഖിൽ കൊന്ന് തള്ളുകയായിരുന്നു. ഇടുക്കി സ്വദേശിയായ അഖിലിനെ പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.കൊല്ലപ്പെട്ട ആതിരയും പ്രതി അഖിലും കഴിഞ്ഞ ആറ് മാസമായി അടുപ്പത്തിലായിരുന്നു. ഒരേ സൂപ്പർമാർക്കറ്റിലെ ജീവനക്കാരായിരുന്നു ഇരുവരും. കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചതിനെ ചൊല്ലി തർക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നതെന്നുമാണ് അഖിൽ പൊലീസിന് നൽകിയ മൊഴി. ആതിരയുടെ വീട്ടിൽ നിന്ന് അഞ്ച് പവൻ സ്വർണ്ണാഭരണം കാണാതായെന്നും അന്വേഷണത്തിൽ വ്യക്തമായി.

Continue Reading