Connect with us

Crime

മതപഠന കേന്ദ്രത്തിൽ 17 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി.

Published

on

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് മതപഠന കേന്ദ്രത്തിൽ 17 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ബീമാപള്ളി സ്വദേശിനി അസ്മിയയാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

ബീമാപള്ളി സ്വദേശി അസ്മിയ ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ താമസിച്ചായിരുന്നു പഠിച്ചിരുന്നത്. ഇന്നലെ മതപഠന കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സ്ഥാപന അധികൃതരിൽ നിന്നും പീഡനം നേരിട്ടതായാണ് കുടുംബം ആരോപിക്കുന്നത്. നേരത്തെയും കുട്ടി സ്ഥാപനത്തേക്കുറിച്ച് പരാതി പറഞ്ഞിരുന്നു. ഇന്നലെ കുട്ടി വീട്ടിലേക്ക് വിളിച്ച് ഉടൻ ബാലരാമപുരത്തേക്ക് എത്തണമെന്ന് പറഞ്ഞു.

ഒന്നരമണിക്കൂറിനുള്ളിൽ സ്ഥാപനത്തിലെത്തിയ ഉമ്മയെ ആദ്യം കുട്ടിയെ കാണിക്കാൻ അധികൃതർ തയ്യാറായില്ല. പിന്നീട് പെൺകുട്ടി കുളിമുറിയിൽ തൂങ്ങി മരിച്ചതായി വീട്ടുകാരെ അറിയിക്കുന്നത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading