Connect with us

NATIONAL

ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കുന്ന ആദ്യ സംസ്ഥാനമായി മദ്ധ്യപ്രദേശ് ഭരണവും പ്രവർത്തനങ്ങളും ഭൂമിയും ക്ഷേത്ര ട്രസ്റ്രിന്റെയും പൂജാരിമാരുടെയും കീഴിലായിരിക്കും

Published

on

ഭോപ്പാൽ: സ‌ർക്കാർ നിയന്ത്രണത്തിൽ നിന്ന് ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കുന്ന ആദ്യ സംസ്ഥാനമായി മദ്ധ്യപ്രദേശ്. ഇനി മുതൽ ക്ഷേത്രത്തിന്റെ ഭരണവും പ്രവർത്തനങ്ങളും ഭൂമിയും ക്ഷേത്ര ട്രസ്റ്രിന്റെയും പൂജാരിമാരുടെയും കീഴിലായിരിക്കും. ഇന്ത്യയിൽ ക്ഷേത്ര ഭരണവും വരുമാനവും സ‌ർക്കാരാണ് നിയന്ത്രിക്കുന്നത്. എന്നാൽ മുസ്ലിം, ക്രിസ്ത്യൻ പള്ളികളുടെ നിയന്ത്രണം ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടവർക്കാണ്.
ക്ഷേത്രങ്ങളുടെ നടത്തിപ്പിലും ഭരണകാര്യത്തിലും ഇടപെടില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. ക്ഷേത്ര ഭരണം ഭക്തർക്കും പൂജാരികൾക്കും വിട്ടുകൊടുക്കും. ക്ഷേത്രഭൂമികൾ ലേലം ചെയ്യാനുള്ള അവകാശം പൂജാരികൾക്ക് നല്കാൻ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു. ക്ഷേത്രങ്ങളിലെ പൂജാരിമാർക്ക് മാന്യമായ ഓണറേറിയം നൽകും. പൂജാരിമാർക്ക് ഓണറേറിയം വർദ്ധിപ്പിച്ച് കഴിഞ്ഞ വർഷം ഉത്തരവിറക്കിയിരുന്നു.പൂജാരിമാർക്ക് പ്രത്യേക പരിരക്ഷക്ഷേത്രങ്ങളുടെ ഭാഗമായി കാർഷിക ഭൂമിയുണ്ടെങ്കിൽ അതിൽ നിന്നുള്ള വരുമാനം പൂജാരിമാർക്കായിരിക്കും. കൃഷി ചെയ്യാത്ത ഭൂമി ലേലം ചെയ്ത് കൃഷിയിറക്കി അതിൽ നിന്നുള്ള തുക ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. ക്ഷേത്രഭൂമി കൈയേറ്റ മുക്തമാക്കുന്നതിനുള്ള പദ്ധതികൾ ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അഞ്ച് ഏക്കർ കൃഷിഭൂമിയുള്ള ക്ഷേത്രങ്ങൾക്കോ പൂജാരിമാർക്കോ പ്രതിമാസം 25,000 രൂപ ലഭിക്കും. കൃഷിയോഗ്യമായ ഭൂമിയില്ലാത്ത ക്ഷേത്രങ്ങൾക്കോ പൂജാരിമാർക്കോ പ്രതിമാസം 5000 രൂപ വീതം ഇപ്പോൾ തന്നെ നല്കുന്നുണ്ട്. ഭൂമിയില്ലാത്ത പൂജാരിമാർക്ക് ക്ഷേത്രങ്ങളുടെ ഭൂമിയിൽ നടത്തുന്ന കൃഷിയിൽ നിന്നുള്ള വരുമാനം നൽകാനും തീരുമാനമായി. ഭക്തരിൽ നിന്ന് ക്ഷേത്രത്തിലെത്തുന്ന വരുമാനം ഹിന്ദു വിഭാഗത്തിന്റെ സാമൂഹിക പരിരക്ഷയ്ക്ക് വേണ്ടി ഉപയോഗിക്കണമെന്ന് 2022ൽ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

Continue Reading