Connect with us

Crime

പ്രധാനമന്ത്രിയുടെ വസതിയുടെ മുകളിലൂടെ ഡ്രോൺ പറത്തി. വൻ സുരക്ഷാ വീഴ്ച

Published

on

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് അതീവസുരക്ഷാ മേഖലയിലുള്ള പ്രധാനമന്ത്രിയുടെ വസതിയുടെ മുകളിലൂടെ ഡ്രോൺ പറന്നതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ഡ്രോൺ കണ്ടെത്തിയത്. അതീവ സുരക്ഷാ മേഖലയായതിനാൽ ഇവിടെ ഡ്രോൺ പറത്താൻ അനുമതിയില്ല. വൻ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചത്. തുടർന്ന് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്(എസ് പി ജി) വിവരം ഡൽഹി പൊലീസിനെ അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ  ഇതുവരെ ഡ്രോണിനെക്കുറിച്ച് സൂചനകൾ ലഭിച്ചില്ലെന്നാണ് അറിയുന്നത്.

Continue Reading