Connect with us

Education

എറണാകുളം, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം, ആലപ്പുഴ, കാസര്‍കോട് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.എറണാകുളം, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തില്‍ രണ്ടുദിവസംകൂടി വ്യാപകമായ മഴ തുടരാന്‍ സാധ്യത. ഇടുക്കിയിലും കണ്ണൂരിലും ചൊവ്വാഴ്ച ചുവപ്പ് മുന്നറിയിപ്പ് നല്‍കി. കോഴിക്കോട് ജില്ലയില്‍ ബുധനാഴ്ച ചുവപ്പ് മുന്നറിയിപ്പാണ്.

Continue Reading