Connect with us

Crime

കാത്തിരിപ്പ് വിഫലം. തട്ടിക്കൊണ്ട് പോയ വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

Published

on

ആലുവ: വെള്ളിയാഴ്ച്ച വൈകിട്ട് ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ സ്റ്റേഷൻ ഗേറ്റിന് സമീപത്തെ കെട്ടിടത്തിൽ നിന്നും കണാതായ 5 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിനുള്ളിൽ മാലിന്യ കൂമ്പാരത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കൊന്ന് ചാക്കിൽ കെട്ടി മാലിന്യ കൂമ്പാരത്തിൽ തള്ളുകയായിരുന്നു.

ബീഹാർ‌ സ്വദേശികളായ ദമ്പതികളുടെ 5 വയസ് പ്രായം വരുന്ന ചാന്ദിനി എന്ന കുട്ടിയെയാണ് കൊല്ലപ്പെട്ടത്. ഇവർ താമസിച്ചിരുന്ന അതേ കെട്ടിടത്തിൽ 2 ദിവസം മുൻപു താമസിക്കാനെത്തിയ അസം സ്വദേശി അസഫാക് ആലമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ പണം വാങ്ങി സക്കീർ എന്നയാൾക്ക് കൈമാറിയെന്ന് പിടിയിലായ പ്രതി അസ്ഫാക് ആലം മൊഴി നൽകിയത്. 21 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.”

Continue Reading