Crime
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് കേസിൽ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: രക്തസാക്ഷി വിഷ്ണുവിന്‍റെ പേരിലെ ഫണ്ട് തട്ടിപ്പ് കേസിൽ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു. വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗം ടി. രവീന്ദ്രൻ നായരെയാണ് സസ്പെൻഡ് ചെയ്തത്.
2008 ൽ കൊല്ലപ്പെട്ട വിഷ്ണുവിന്‍റെ കുടുംബത്തെ സാഹായിക്കാനാണ് ഫണ്ട് ശേഖരിക്കാൻ തീരുമാനിച്ചത്. അന്ന് ഏരിയാ കമ്മിറ്റി അംഗമയ രവീന്ദ്രൻ നായർ വിഷ്ണുവിന്‍റെ കുടുംബത്തിന് ധനസഹായം നൽകിയ ശേഷം 5 ലക്ഷം രൂപ കേസിന്‍റെ നടത്തിപ്പിനായി മാറ്റി വച്ചിരുന്നു. എന്നാൽ ഈ തുക രവീന്ദ്രൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് ഉയരുന്ന ആരോപണം. ഇതിന്‍റെ അടിസ്ഥാനത്തിൽ പാർട്ടി നടത്തിയ അന്വേഷത്തിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
