Connect with us

Crime

ചാന്ദിനിയുടെ മൃതദേഹത്തിൽ നിരവധി മുറിവുകൾ.മുഖത്ത് കല്ലു കൊണ്ട് ഇടിച്ച പാടുകളും കഴുത്തിൽ ചരടിട്ട് മുറുക്കിയ പാടുകളും കണ്ടെത്തി

Published

on

ആലുവ: ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരി ചാന്ദിനിയുടെ മൃതദേഹത്തിൽ നിരവധി മുറിവുകൾ. കുട്ടിയുടെ മുഖത്തും കഴുത്തിലും മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്.കളമശേരി മെഡിക്കൽ കോളെജിലെ പോസ്റ്റ് മോർട്ടത്തിൽ മുഖത്ത് കല്ലു കൊണ്ട് ഇടിച്ച പാടുകളും കഴുത്തിൽ ചരടിട്ട് മുറുക്കിയ പാടുകളും കണ്ടെത്തി. കുട്ടിയുടെ രഹസ്യ ഭാഗങ്ങളിലും മുറിവുകളുണ്ട്. ഐഡിയൽ സ്കൂളിൽ പൊതു ദർശനത്തിന് വച്ചതിനു ശേഷം . കീഴ്മാട് പഞ്ചായത്ത് പൊതു ശ്മശാനത്തിൽ ഞായറാഴ്ചയാണ് സംസ്കാരം.

പ്രതി അസഫക് ആലത്തെ തെളിവെടുപ്പിനായി ആലുവ മാർക്കറ്റിലെത്തിച്ചെങ്കിലും നാട്ടുകാർ രോഷാകുലരായതിനെത്തുടർന്ന് തെളിവെടുപ്പ് നടത്താതെ പൊലീസ് തിരിച്ചു കൊണ്ടു പോയി. അസഫക്കിനൊപ്പം മറ്റാരെങ്കിലും കുട്ടിയെ കൊലപ്പെടുത്താൻ കൂടെനിന്നോ എന്നു കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്”

Continue Reading