Crime
തീവണ്ടിയിൽ ഉണ്ടായ വെടിവെപ്പിൽ നാല് മരണം.ഒരു ആർപിഎഫ് ഉദ്യോഗസ്ഥനും മൂന്ന് യാത്രക്കാരുമാണ് മരിച്ചത്
മുംബൈ: മുംബെെ-ജയ്പുർ തീവണ്ടിയിൽ ഉണ്ടായ വെടിവെപ്പിൽ നാല് മരണം.ഒരു ആർപിഎഫ് ഉദ്യോഗസ്ഥനും മൂന്ന് യാത്രക്കാരുമാണ് മരിച്ചത്. തീവണ്ടിയിൽ വെടി ഉതിർത്തത് ആർ.പി.എഫ് കോൺസ്റ്റബിൾ തന്നെയാണ്. കൊലപാതകത്തിന് ശേഷം ഇയാൾ ട്രെയിനിൽ നിന്ന് ചാടുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.ആർ.പി.എഫ്
എ എസ് യാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ.
മുംബെെയിലെ ദഹിസാർ സ്റ്റേഷന് സമീപമാണ്. സംഭവം. പ്രതിയായ ഉദ്യോഗസ്ഥനെ ഇയാൾ ഉപയോഗിച്ച തോക്കുൾപ്പെടെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
