Connect with us

Crime

നിയമസഭയിലെ കയ്യാങ്കളി കേസ് : മന്ത്രിമാരായ ഇ.പി ജയരാജനും കെ.ടി ജലീലും കോടതിയിൽ ഹാജരായി

Published

on

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ എന്നിവർ ഇന്ന് നേരിട്ട് കോടതിയിൽ ഹാജരായി. തുർന്ന്  കോടതി ജാമ്യം അനുവദിച്ചു. എല്ലാ പ്രതികളും വിടുതൽ ഹർജി ഫയൽ ചെയ്‌തു. ആറ് ഇടത് നേതാക്കളാണ് കേസിലെ പ്രതികൾ. കേസ് അടുത്ത മാസം 12 ന് പരിഗണിക്കും. 35,000 രൂപ വീതം കെട്ടിവച്ചാണ് ജാമ്യം. നൽകിയത്.

നിയമസഭാ കയ്യാങ്കളി കേസിൽ തിരുവനന്തപുരം സി.ജെ.എം കോടതിയിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തളളിയിരുന്നു. 2015ൽ ആണ് ബാർ കോഴ വിവാദത്തിൽപ്പെട്ട കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ നിയമസഭയിൽ കയ്യാങ്കളിയുണ്ടായത്.

സ്‌പീക്കറുടെ കസേരയടക്കം മറിച്ചിട്ട അസാധാരണ പ്രതിഷേധത്തിൽ രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് ഇടത് നേതാക്കൾക്കെതിരായ കേസ്. പൊതുമുതൽ നശിപ്പിച്ച കേസ് റദ്ദാക്കാനാനാകില്ലെന്ന് നേരത്തെ വിചാരണ കോടതി വ്യക്തമാക്കിയിരുന്നു

Continue Reading